കവിത;ഞാനില്ലായ്മകളിൽ നീ

കവിത;ഞാനില്ലായ്മകളിൽ നീ
Jul 28, 2024 08:39 PM | By mahesh piravom

  • കവിത... ഞാനില്ലായ്മകളിൽ നീ
  • നീയില്ലായ്മകളെ
  • കുറിച്ചോർക്കാൻ
  • ഞാൻ ഭയക്കുന്നതു
  • പോലെ ഞാനില്ലായ്മയെ
  • നീയും ഭയക്കുന്നുണ്ടാകുമോ..?
  • നീ വരാൻ വൈകുന്ന
  • രാത്രികളിൽ കൊളുത്തിടാൻ
  • മറന്ന ജനൽ പാളിയുടെ
  • ഇത്തിരി
  • വിടവിലൂടെ അരിച്ചെത്തുന്ന
  • നിലാവെളിച്ചെത്തിൽ ആധി
  • പിടിച്ചു നിന്നെ തിരയുന്ന
  • നനഞ്ഞ മിഴികളാകും
  • ഞാനില്ലായ്മയിൽ
  • നിന്റെ ആദ്യ നഷ്ടം.
  • ചൂടില്ലായെന്നോതി
  • ഒരുപാട് തവണ നീ
  • തട്ടിയെറിഞ്ഞ ചായക്കപ്പുകൾ
  • മേശപ്പുറത്തു ശൂന്യമായി
  • കാത്തിരിക്കുന്നുണ്ടാകും.
  • ഞാനില്ലായ്മയെ
  • വീണ്ടും വീണ്ടും നിന്നെ
  • ഓർമ്മിപ്പിക്കാനെന്നോണം....
  • നിരതെറ്റി വീണു പോയ
  • അടുക്കള ഡബ്ബകളിലൊന്നിൽ
  • നിനക്ക് പ്രിയപ്പെട്ട "ഇടിച്ചമ്മന്തി "
  • അപ്പോഴും കാത്തു വച്ചിട്ടുണ്ട്.
  • ഞാനില്ലായ്മ കുറച്ചു
  • ദിവസമെങ്കിലും നിന്നെ
  • അലട്ടാതിരിക്കാൻ..
  • ചുമന്ന റോസപ്പൂക്കൾ
  • നിറഞ്ഞ നിന്റെ പ്രിയപ്പെട്ട
  • കിടക്കവിരിയിൽ.
  • എന്റെ നിശ്വാസങ്ങൾ വിറ പൂണ്ട്
  • നിൽപ്പുണ്ട്..
  • നീ മറന്ന
  • സ്നേഹത്തെയോർത്ത്....
  • പരിഭവമേതുമില്ലാതെ... .
  • മരണത്തിന്റെ തണുപ്പ് നിറഞ്ഞ
  • നെറുകയിൽ
  • ഹൃദയത്തിലൊളിപ്പിച്ചു
  • വച്ച സ്നേഹത്തിന്റെ
  • അതിർവരമ്പുകൾ
  • കാറ്റിൽപ്പറത്തി നീ
  • അവസാന ചുംബനം
  • നൽകുമ്പോഴും,
  • ഞാനില്ലായ്മകളിൽ
  • നിന്നും നീയെങ്ങനെ
  • കരകയറുമെന്നോർത്ത്,
  • ഒരു മടങ്ങി വരവിനായി വൃഥാ
  • കൊതിച്ചുപോവുകയാണ്......
  • വീണാസുനിൽ പുനലൂർ 

poem njanillaymakalil nee

Next TV

Related Stories
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
കഥ; തോൽപ്പാവ

Jul 28, 2024 08:48 PM

കഥ; തോൽപ്പാവ

പപ്പാ, തുറന്നിട്ട ഈ ജനലിനരുകിലെ മേശമേൽ ഇരിക്കുന്ന ബെഡ് ലാംപ് തെളിച്ചും, കെടുത്തിയും ഞാൻ ഏറെനേരമായിരിക്കുന്നു. പുറത്തു തണുത്തകാറ്റിനെ...

Read More >>
കഥ; ആത്മാക്കളുടെ യാത്ര

Jul 26, 2024 07:23 PM

കഥ; ആത്മാക്കളുടെ യാത്ര

എത്ര വർഷങ്ങൾക്കുശേഷമാണ് താങ്കൾ ഭൂമിയിലേക്ക് വരുന്നത്? "വർഷങ്ങൾ കുറെയായി" ഞാൻ മരണപ്പെടുമ്പോൾ എന്റെ ഭാര്യ ചെറുപ്പമായിരുന്നു,രണ്ടു കുട്ടികൾ. ഒരാണും,...

Read More >>
കവിത; ആൾക്കൂട്ടഹത്യ

Jul 26, 2024 07:13 PM

കവിത; ആൾക്കൂട്ടഹത്യ

ആദ്യത്തെ കല്ലുമായ - വളേയെറിയുവാ- നാമാവിൻചോട്ടിൽ...

Read More >>
Top Stories